ദാ ദിങ്ങനാണ് നിയമം; വനിത നഴ്‌സുമാരെ രാത്രി ജോലിക്ക് നിയോഗിക്കരുത്; ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് പുതിയ തലവേദന

കേരളത്തില്‍ വനിതാ നഴ്‌സുമാരെ രാത്രിയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ നിയമപരമായി അനുമതിയില്ലെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ വെളിപ്പടുത്തുന്നു. 1960ലെ കേരളം ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷന്‍ 20 അനുസരിച്ചുളള നിയമത്തെ വെല്ലുവിളിച്ചാണ് വനിതകളെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് യുഎന്‍ എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

സമരത്തിന് നേതൃത്വം നല്‍കുമെന്ന പേടിയില്‍ ആണ്‍ നഴ്‌സുമാരെ ജോലിക്ക് എടുക്കാതെ വനിതകളെ ചൂഷണം ചെയ്യുന്ന മാനേജ്‌മെന്റ് നടപടികളെ തുറന്നു കാട്ടുന്നതാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.

കേരളത്തില്‍ ആശുപത്രികള്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ ആണെന്നും ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ പെടുമെന്നും യു എന്‍ എ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2005 മുതല്‍ 2007 വരെ ലഭിച്ച താത്കാലികമായി ലഭിച്ച ഇ!ളവിന്റെ മറവിലാണ് വനിതാനഴ്‌സുമാരെ ആശുപത്രികളില്‍ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.

യുഎന്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

കേരളത്തിലെ ആശുപത്രികളിൽ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകൾ ആയ നഴ്സുമാരെ നിയോഗിക്കാൻ പാടില്ല എന്ന് നിയമം ഉള്ള കാര്യം ആശുപത്രി മുതലാളിമാർക്ക് അറിയില്ലേ……..

1960ലെ കേരളം ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷൻ 20 അനുസരിച്ചു രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ രാത്രി നിയമിക്കാൻ പാടില്ല എന്ന് നിയമം ഉള്ള കാര്യം നിങ്ങൾ മറന്ന് പോയോ

2005ൽ ആശുപത്രികളെ അതിൽ നിന്നും ഒഴുവാക്കി എന്ന് ഞങ്ങൾ വിശ്വസിച്ചു എന്ന് കരുതിയോ… അന്ന് ഒഴുവാക്കിയത് രണ്ടു വർഷത്തേക്ക് ആയിരുന്നു എന്ന് ഞങ്ങൾ അറിയില്ല എന്ന് കരുതിയോ…

2007ൽ വി എസ് അച്യുതാനന്ദൻ സർക്കാരും 2011ൽ ഉമ്മൻ ചാണ്ടി സർക്കാരും ആശുപത്രികളെ ഒഴിവാക്കണം എന്ന നിങ്ങളുടെ അപേക്ഷ നിരസിച്ച സാഹചര്യത്തിൽ പിണറായി വിജയൻ സർക്കർ നിങ്ങൾക്ക് ആശുപത്രികളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിത്തരും എന്ന് വിശ്വസിക്കുന്ന നിങ്ങൾ മൂഢൻമാരുടെ സ്വർഗത്തിൽ ആണ്….

അപ്പോ പറഞ്ഞു വന്നത് രാത്രി ഡ്യൂട്ടിക്ക് സ്ത്രീകൾ ആയ നഴ്സുമാരെ നിയോഗിക്കാൻ അവകാശം ഇല്ല എന്ന് അത് മാത്രം അല്ല അങ്ങനെ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ നിയോഗിക്കുന്നത് നിയമ വിരുദ്ധവും ആണ് ….

പ്രതികാര നടപടികൾ എടുക്കുന്ന മാനേജ്മെന്റുകൾ രാത്രി ഡ്യൂട്ടിക്ക് ആവശ്യമായ ആൺ നഴ്സുമാരെ നിയമിച്ചിട്ടു മതി നടപടി അല്ലേൽ നിങ്ങളുടെ ആശുപത്രികളിൽ രാത്രി രോഗികളെ നോക്കാൻ നഴ്സുമാർ ഉണ്ടാകില്ല

മെയിൽ നഴ്സുമാർ ഇല്ലാത്ത മാനേജ്മെന്റുകൾ ഉടനടി ആവശ്യത്തിന് മെയിൽ നഴ്സുമാരെ ഉടൻ നിയമിച്ചോ ഇല്ലെങ്കിൽ ചിലപ്പോ പണി ആകും

ഇത് കേട്ട പാതി കേൾക്കാത്ത പാതി ഓടി കോടതിയിൽ പോകണ്ട പോയിട്ട് കാര്യം ഇല്ല ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്ൽ ഭേദഗതി വരുത്താൻ സർക്കാരിന് മാത്രമേ അധികാരം ഉള്ളു. ഇപ്പൊ ഭരിക്കുന്നത് തൊഴിലാളി വർഗ സർക്കാർ ആയതുകൊണ്ട് തന്നെ ആ പ്രതീക്ഷയും വേണ്ട…

ഇനി 2011ൽ സുപ്രിം കോടതി ബാംഗ്ളൂർ കേസിൽ ആശുപത്രിയെ ഇൻഡസ്ടറി അല്ല എന്ന് പറഞ്ഞത് ആണ് പറയാൻ പോകുന്നത് എങ്കിൽ അതും നടപ്പില്ല കേരളത്തിൽ ആശുപത്രികൾ ലേബർ വകുപ്പിന്റെ കീഴിൽ ആണ് അന്ന് അതും സുപ്രിം കോടതി QMPA യോട് പറഞ്ഞത് ഓർക്കുമല്ലോ അതായത് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ സ്വകര്യ ആശുപത്രികൾ പെടും എന്ന്

ദാ ദിങ്ങനാണ് നിയമം പറയുന്നത്..
Kerala Shops and Commercial Establishment Act 1960; Section 20 : Prohibition of employment of women and persons below 17 years during night. No women or any person who has not attained the age of 17 shall be required or allowed to work whether as an employ or otherwise in any establishments before 6am or after 7pm.

അപ്പോ എങ്ങനാ കാര്യങ്ങൾ നിങ്ങൾ നിയമം പറയാൻ ആണ് ഭാവം എങ്കിൽ ഞങ്ങളും നിയമം പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News