ചരിത്രമറിയാത്തവരെ കടക്ക് പുറത്ത്; സംഘപരിവാറിന്റെ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം; കേരളത്തിനെതിരായി ആര്‍എസ്എസ്ബിജെപി നേതൃത്വം ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന വ്യാജപ്രചരണത്തിന് മറുപടി നല്‍കി സ്വാമി സന്ദീപാനന്ദ ഗിരി.

കേരളത്തിന്റെ ചരിത്രമറിയാത്തവരാണ് ഇത്തരം പ്രചാണങ്ങള്‍ നടത്തുന്നത്. തൊട്ടുകൂടായ്മയോടും തീണ്ടികൂടായ്മയോടും കടക്കുപുറത്തെന്ന് ആദ്യം പറഞ്ഞത് കേരളമാണ്. ഇവിടെ പിറന്നതില്‍ താന്‍ അഭിമാനിക്കുന്നു സന്ദീപാനന്ദഗിരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

ഹാ…
കേരളമേ ദൈവത്തിന്റെ സ്വന്തം നാടേ..
കലയുടെ നാടേ..
നീയെത്ര ധന്യ, എത്രെയെത്ര ആദ്ധ്യാത്മിക പുരുഷകേസരികള്‍ക്കു നീ ജന്മമേകി.
എന്തൊക്കെ മാറ്റങ്ങള്‍ക്ക് നീ നാന്ദികുറിച്ചു.
നിന്നെതേടിയെത്തിയവരെല്ലാം നിന്നാല്‍ അനുഗ്രഹിക്കപ്പെട്ടവരല്ലേ.
തൊട്ടുകൂടായ്മയോടും തീണ്ടികൂടായ്മയോടും കടക്കുപുറത്തെന്ന് ആദ്യം ഓതിയോള്‍ നീയല്ലേ.
ഭാരതഭൂവില്‍ പലയിടം പലവുരു കലാപം പൊട്ടിയനേരത്ത് ഞങ്ങളെ മാറോട് ചേര്‍ത്ത് അരുത് കാട്ടാളായെന്ന് കലാപകാരികളോട് ആദ്യം പറഞ്ഞവള്‍ നീയല്ലേ.
നിന്‍ ചരിത്രമറിയാത്ത നിന്നെപഴിക്കും വിവരദോഷികളോട് കടക്കുപുറത്തെന്നോതുവാന്‍ ത്രാണി ഞങ്ങള്‍ക്കേകീടണേ കേരള മാതാവേ.
ഇവിടെ ഞാന്‍ പിറന്നതില്‍ അഭിമാനം കൊള്ളുന്നു..
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസീ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News