കര്‍ഷക വിരുദ്ധ നിലപാടുകളുമായി കേന്ദ്രം; പ്രതിഷേധവുമായി കര്‍ഷക തൊഴിലാളി യൂണിയന്‍ ;പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

ദില്ലി: അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയാണ് മാര്‍ച്ച്.സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിജയരാഘവന്‍ തുടങ്ങിയവര്‍ മാര്‍ച്ച് നയിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂലനയം തകര്‍ത്ത് രാജ്യത്ത് കര്‍ഷകരാണ് ഇന്ന് പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറുകണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. വര്‍ഷത്തില്‍ 250 ദിവസം ജോലി, 300 രൂപ ദിവസക്കൂലി ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേയും മാര്‍ച്ചില്‍ ശബ്ദമുയരും.

തുല്യജോലിയ്ക്ക് തുല്യവേതനം ഉറപ്പ് വരുത്തണം, ഭൂരഹിതര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കണം. പശു സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തും.സിപിഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിജയരാഘവന്‍ തുടങ്ങിയവര്‍ മാര്‍ച്ച് നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News