പള്ളിവാസല്‍ എസ്റ്റേറ്റ് ഇരട്ട കൊലപാതകം: പ്രതി കീഴടങ്ങി

പള്ളിവാസല്‍ : മൂന്നാറിലെ പള്ളിവാസല്‍ എസ്റ്റേറ്റില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതി കീഴടങ്ങി. പ്രഭു എന്ന യുവാവാണ് വെള്ളത്തൂവല്‍ പൊലീസില് കീഴടങ്ങിയത്.

ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു 60 കാരി രാജമ്മാള്‍, മകള്‍ 36 വയസുള്ള ഗീത എന്നിവരെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭു ഏറെ നാളുകളായി ഇവര്‍ക്കൊപ്പമായിരുന്നു താമസം.

കൊലപാതക ശേഷം രാത്രി 11 മണിയോടെ പ്രതി കീഴടങ്ങുകയായിരുന്നു. കൊലപാത കാരണം വ്യക്തമായിട്ടില്ല. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News