വധഭീഷണി മുഴക്കി പിരിവ്; ബിജെപി ജില്ലാ നേതാവ് അറസ്റ്റില്‍

കൊല്ലം : പിരിവിന് വേണ്ടി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കൊല്ലത്തെ ബിജെപി ജില്ലാ നേതാവ് സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു . ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. ഭീഷണിക്കിരയായ കച്ചവടക്കാരന്‍ ചവറ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

നിര്‍ബന്ധിച്ച് പണം ആവശ്യപ്പെട്ടതിനും വധഭീഷണി മുഴക്കിയതിനും ഐപിസി സെക്ഷന്‍ 385 ആം വകുപ്പ് പ്രകാരമാണ് ചവറ പെലീസ് കേസെടുത്തത്. സുഭാഷിനെ വീട്ടില്‍ നിന്നാണ് കൊല്ലം ചവറ പോലീസ് അറസ്റ്റ്‌ചെയ്തത് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

28-7-2017 ന് ഉച്ചയ്ക്ക് 12.41 ന് സുഭാഷ് മനോജിനെ ഫോണില്‍ വിളിച്ച് താന്‍ ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്പനി പൂട്ടിക്കുമെന്നും തന്നെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പൊലീസ് പരിശോധിച്ചു.

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം സുഭാഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ആലോചിക്കും. ഇക്കഴിഞ്ഞ ഇരുപത്തിയെട്ടിനാണ് ചവറയില്‍ കുടിവെള്ളക്കച്ചവടം നടത്തുന്ന മനോജിനെ ബിജെപി നേതാവ് സുഭാഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുഭാഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News