മഅദനി ഇന്ന് തലശ്ശേരിയില്‍; പൊലീസ് സുരക്ഷ ശക്തം

തലശ്ശേരി :അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് തലശ്ശരിയില്‍. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മഅദനി തലശ്ശരിയില്‍ എത്തുന്നത്. സുരക്ഷ കണക്കിലെടുത്ത് ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേത്യത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 17 അംഗ കര്‍ണാടക പൊലീസിനാണ് സുരക്ഷാ ചുമതല.

മുന്നു സി ഐ മാരുടെ കീഴിലായി നൂറിലേറെ പൊലീസുകാരെയാണ് വിവാഹം നടക്കുന്ന ടൗണ്‍ഹാളിലും പരിസരങ്ങളിലും നിയോഗിച്ചത്. ഇന്നലെ വൈകിട്ടു മുതല്‍ നഗരത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

രാവിടെ 7.00 ഓടെ ട്രെയിന്‍ മാര്‍ഗം തലശ്ശേരിയില്‍ എത്തുന്ന മഅദനി 12 മണിക്കു നടക്കുന്ന വിവാഹത്തിനും വൈകിട്ടു നടക്കുന്ന സല്‍ക്കാര ചടങ്ങുകള്‍ക്കും പങ്കെടുക്കും. പിന്നീട് റോഡു മാര്‍ഗം കോഴിക്കോടേക്കു തിരിക്കും. ഈ മാസം 19 വരെയാണ് മഅദനി കേരളത്തിലുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News