‘കടക്ക് പുറത്ത്’ സംഘപരിവാറിനോട് ഗായിക പുഷ്പാവതി; പ്രതികരണം കേരളത്തിലെ മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ

‘കടക്ക് പുറത്ത്’ – സംഘപരിവാറിനോട് ഗായിക പുഷ്പാവതി. രൂക്ഷമായ പ്രതികരണം കേരളത്തിലെ മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ.

‘മൂന്നടി മണ്ണു ചോദിച്ചുവന്ന സംഘപരിവാറിന് ഒരടി മണ്ണ് തിരുവനന്തപുരത്തെ നേമത്തു കിട്ടി. അപ്പോള്‍ മഹാബലിയെ ചവിട്ടി താഴ്ത്തുന്നപോലെ ഈ നാടിന്റെ നവോഥാന മൂല്യങ്ങളെ ചവിട്ടി താഴ്ത്താം എന്നു വിചാരിച്ചു’ – കേരളത്തിലെ മന്ത്രിസഭയെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ്സിന്റെ പ്രഖ്യാപനത്തെ സൂചിപ്പിച്ച് പുഷ്പാവതി വിലയിരുത്തുന്നു.

‘അവര്‍ നമ്മുടെ മഹത്തായ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെ അപനിര്‍മിച്ച് പകരം ജാതിയടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും തമ്മില്‍ത്തമ്മില്‍ വൈകാരികമായ വൈരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനു വേണ്ടി എന്തു കളിയും അവര്‍ കളിക്കും’ – പുഷ്പാവതി മുന്നറിയിപ്പു നല്‍കുന്നു.

‘ഇവിടുത്തെ ജനതയെ ചെരുപ്പു നക്കികളാക്കാന്‍ നോക്കണ്ട’ എന്ന് സംഘപരിവാറിനെ ഓര്‍മ്മിപ്പിക്കുന്ന കുറിപ്പ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞുകൊണ്ടാണ് പുഷ്പാവതി അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News