തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം ; ആശുപത്രി അധികൃതരെ അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: കൊല്ലത്ത് ചികിത്സ നിഷേധിച്ച് തമിഴ്‌നാട് സ്വദേശി മരിച്ച കേസില്‍ ആശുപത്രി അധികൃതരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും അതേ സമയം തങ്ങളുടെ നപടിയെ ന്യായീകരിച്ച് സ്വകാര്യ ആശുപത്രികള്‍ പോലീസിന് വിശദീകരണ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടു പരിശോധിക്കുകയാണെന്നും ലഭിച്ച തെളിവുകള്‍ ഒത്തുനോക്കി നടപടി സ്വീകരിക്കുമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാബീഗം അറിയിച്ചു.

കുട്ടിരിപ്പുകാരില്ല എന്ന കാരണം പറഞ്ഞു ചികിത്സ നിഷേധിച്ചതായി ആരോപണം ഉയര്‍ന്ന മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയും മെഡിട്രീന,ആസീസിയ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.യുറ്റി,തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വരെ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കി.

എല്ലാവരുടേയും റിപ്പാര്‍ട്ടില്‍ തങ്ങള്‍ നിരപരാധികളെന്നാണ്. അതേ സമയം പോലീസ് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും വീണ്ടും പരിശോധനയക്ക് വിധേയമാക്കി. ആശുപത്രി റിപ്പാര്‍ട്ടുകളിലെ വൈരുദ്ധ്യമാണ് പോലീസ് പരിശോധിക്കുന്നത്.

പല കാരണങ്ങളാണ് മുരുഗന് ചികിത്സ നിഷേധിക്കാന്‍ 5 ആശുപത്രികളും നിരത്തുന്ന ന്യായീകരണം. ഐപിസി 304 വകുപ്പ് ചുമത്തിയാണ് കേസെന്നതിനാല്‍ തന്നെ അറസ്റ്റിലേക്കാണ് പോലീസ് നീക്കം ഇന്നൊ നാളെയൊ നടപടി ഉണ്ടായേക്കാമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗം പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News