റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത

റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത.  ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സ് റോയല്‍ എന്‍ഫീല്‍ഡുകള്‍ക്കായി 1000 സിസി വി-ട്വിന്‍ എഞ്ചിനുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4,96,000 രൂപയാണ് പുതിയ കാര്‍ബറി റോയല്‍ എന്‍ഫീല്‍ഡ് 1000 സിസി വി-ട്വിന്‍ എഞ്ചിനിന്റെ വില.

പുതിയ എഞ്ചിന്റെ സാങ്കേതിക വിവരങ്ങള്‍ കാര്‍ബറി പുറത്ത് വിട്ടിട്ടില്ല. അതേസമയം ക്ലച്ചും, ഗിയര്‍ബോക്സും ഉള്‍പ്പെടുന്ന പൂര്‍ണ പാക്കേജാണ് പുതിയ എഞ്ചിനൊപ്പം കാര്‍ബറി ലഭ്യമാക്കുക. റോയല്‍ എന്‍ഫീല്‍ഡുകളുടെ വ്യത്യസ്ത ചാസികളുടെ പശ്ചാത്തലത്തില്‍ എക്സ്ഹോസ്റ്റിനെ എഞ്ചിന്‍ പാക്കേജില്‍ കാര്‍ബറി ഉള്‍പ്പെടുത്തിയിട്ടില്ല.

തുകയുടെ 50 ശതമാനം ടോക്കണ്‍ പണം അടച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ എഞ്ചിനെ ബുക്ക് ചെയ്യാം. നാല് മുതല്‍ എട്ട് മാസം വരെയുള്ള കാത്തിരിപ്പ് കാലാവധിക്ക് ശേഷമാകും കാര്‍ബറി റോയല്‍ എന്‍ഫീല്‍ഡ് 1000 സിസി വി-ട്വിന്‍ എഞ്ചിന്‍ ലഭ്യമാവുക. അതേസമയം കാര്‍ബറിയുടെ പുതിയ എഞ്ചിന് നിലവില്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരം ലഭിച്ചിട്ടില്ല.
എന്നാല്‍ പുതിയ 1000 സിസി എഞ്ചിന്, വരും ദിവസങ്ങളില്‍ തന്നെ ARAI യുടെ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കുമെന്ന് കാര്‍ബറി വ്യക്തമാക്കി. യുസിഇ എഞ്ചിനെ പശ്ചാത്തലമാക്കി എത്തുന്ന പുതിയ കാര്‍ബറി എഞ്ചിനില്‍ ഹൈഡ്രോളിക് പുഷ്-റോഡുകളും, ഭാരമേറിയ സ്റ്റാര്‍ട്ടര്‍ മോട്ടറും, 3.7 ലിറ്റര്‍ ഓയില്‍ കപ്പാസിറ്റിയും, ഓയില്‍ പ്രഷര്‍ ഗൊജും, സെവന്‍ പ്ലേറ്റ് ക്ലച്ചുമാണ് ഇടംപിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here