വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്ന അവസ്ഥയില്ല; സര്‍ക്കാര്‍ ഇടപെടലിലൂടെ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞു: മന്ത്രി തിലോത്തമന്‍

സംസ്ഥാനത്ത് വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്ന അവസ്ഥയില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. ഓണത്തിനു ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട. സര്‍ക്കാര്‍ ഇടപെടലിലൂടെ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ വിലക്കയറ്റത്തില്‍ സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കയറ്റം മൂലം ജനം വലയുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ സര്‍ക്കാറിന്റെ വിപണി ഇടപെടല്‍ കാരണം അരി വില കുറഞ്ഞതായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ മറുപടി നല്‍കി. ഓണത്തിന് കുറഞ്ഞ വിലയില്‍ ആന്ത്രയില്‍ നിന്നും അരി എത്തിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

പല വ്യഞ്ജനങ്ങളുടെ വിലയും കുറഞ്ഞിട്ടുണ്ട്. പച്ചക്കറി വില വര്‍ദ്ധിച്ചു നില്‍ക്കുകയാണ്. കാലാവസ്ഥ വ്യതിയാനമാണ് ഇതിനു കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടുന്ന അവസ്ഥയില്ലെന്നും ഓണത്തിനു ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കരിച്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുക്കാര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News