ഇന്നും സമാധാന തുരുത്തായി കേരളം മാത്രമെന്ന് മഅ്ദനി

കണ്ണൂര്‍: രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. സമാധാനത്തിന്റെ തുരുത്തായി രാജ്യത്ത് ഇന്നും അവശേഷിക്കുന്നത് കേരളം മാത്രമാണ്. എന്നാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചില ഗൂഡകേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം തകര്‍ക്കാന്‍ അവര്‍ പ്രത്യേക അജണ്ടകള്‍ നടപ്പാക്കുകയാണെന്നും മഅ്ദനി പറഞ്ഞു. മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തലശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തലശേരി നഗരസഭ ടൗണ്‍ഹാളില്‍ പന്ത്രണ്ട് മണിയോടെയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. വൈകീട്ട് വധൂഗൃഹത്തിലെ സത്ക്കാരത്തിന് ശേഷം മഅ്ദനി കോഴിക്കോടേക്ക് തിരിച്ചു.

ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേത്യത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് മഅ്ദനിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 17 അംഗ കര്‍ണാടക പൊലീസിനാണ് സുരക്ഷാ ചുമതല. മുന്നു സിഐമാരുടെ കീഴിലായി നൂറിലേറെ പൊലീസുകാരെയാണ് വിവാഹം നടക്കുന്ന ടൗണ്‍ഹാളിലും പരിസരങ്ങളിലും നിയോഗിച്ചത്.

ഈ മാസം 19 വരെയാണ് മഅദനി കേരളത്തിലുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News