ദിലീപിന്റെ ഡി സിനിമാസ് തുറക്കാന്‍ ഹൈക്കോടതി അനുമതി; ചാലക്കുടി നഗരസഭാ ഉത്തരവ് റദ്ദാക്കി

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഡി സിനിമാസ് അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭ നല്‍കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനറേറ്ററിന്റെ പേരില്‍ തീയേറ്റര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട നടപടി ശരിയായില്ലെന്നും നടപടി നിയമപരമല്ലെന്നും കോടതി വ്യക്തമാക്കി. സിനിമാ റെഗുലേഷന്‍ ആക്ട് പ്രകാരം ജനറേറ്റര്‍ ലൈസന്‍സ് പുതുക്കണമെന്ന വ്യവസ്ഥയില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തിയേറ്റര്‍ ഉടമക്ക് നോട്ടീസ് നല്‍കാതെയാണ് മുനിസിപ്പാലിറ്റിയുടെ നടപടിയെന്നും കോടതി നിരീക്ഷിച്ചു. തിയേറ്റര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാന്‍ മുനിസിപ്പല്‍ കൗണ്‍സിലിന് അധികാരമില്ലെന്നും ഉത്തരവിറക്കാന്‍ സെക്രട്ടറിക്കാണ് അധികാരമെന്നും കോടതി വ്യക്തമാക്കി.

നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡി സിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News