അച്ഛനെ കാണാനെത്തിയ മക്കളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു; മനുഷ്യാവകാശ ലംഘനം ഭോപ്പാല്‍ ജയിലില്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു. രക്ഷാബന്ധന്‍ ദിനത്തില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്താണ് സീല്‍ പതിപ്പിച്ചത്.

ജയിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് മുഖത്ത് സീലടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അമ്മയോടൊപ്പം അച്ഛനെ കാണാനെത്തിയത്. അതേസമയം, കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്
മന:പൂര്‍വമല്ലെന്നും കുട്ടികളെ തിരിച്ചറിയാനാണെന്നും
ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

രക്ഷാബന്ധന്‍ ദിനത്തില്‍ ഒട്ടേറപ്പേരാണ് ജയിലില്‍ ബന്ധുക്കളെ
സന്ദര്‍ശിക്കുന്നതിന് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേരെത്തിയിരുന്നു. എന്തായാലും വിഷയത്തില്‍  അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് ദിനേഷ് നാര്‍ഗവെ പറഞ്ഞു.

എന്നാല്‍ കുട്ടികള്‍ വീണ്ടും ജയില്‍  സന്ദര്‍ശിക്കാതിരിക്കാനാണ് സീലടിച്ചതെന്നും
പറയപ്പെടുന്നു. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ ജയിലധികൃതര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുസും മെഹ്‌ഡേല പറഞ്ഞു.

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മുഖത്ത് സീല്‍ പതിപ്പിച്ച സംഭവത്തില്‍ ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശുക്ഷേമ
വകുപ്പ് ചെയര്‍മാന്‍ ഡോ.രാഘവേന്ദ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News