സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: കാണാതായ നാലുവയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. സനയുടെ വീടിന് സമീപത്തെ പവിത്രകയം പുഴയില്‍ നിന്നാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പുഴയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വീടിന് മുന്നിലെ ഓടയില്‍ വീണുപോയ സന ഒഴുകി പുഴയില്‍ മുങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കാസര്‍ഗോഡ് പാണത്തൂരിലെ ഇബ്രാഹിമിന്റെ മകളാണ് സന ഫാത്തിമ. ഇബ്രാഹിമിന്റെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് സന ഫാത്തിമ.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സനയെ കാണാതായത്. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കുട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. ഓവുചാലില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുകയായിരുന്നു. മുങ്ങല്‍ വിദഗ്ദരും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News