പ്രാര്‍ത്ഥനകള്‍ വിഫലമായി; ഖദീജ നിയയ്ക്കും കണ്ണീരോടെ വിട; പുതുപ്പാടി അപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ എട്ടു ജീവന്‍

കോഴിക്കോട്: ഒരു കുടുംബത്തിന്റെ കാത്തിരിപ്പും ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വെറുതെയായി. പുതുപ്പാടി കൈതപൊയിലിലുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്നു വയസുകാരി ഖദീജ നിയും യാത്രയായി. നാടിനെ നടുക്കിയ അപകടത്തില്‍ നിയയുടെ രണ്ടു കുടപ്പിറപ്പുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

അതേ അപകടം നിയയുടെ ഉമ്മയുടെ മാതാപിതാക്കളുടേയും, സഹോദരന്റെ മക്കളുടേയും ജീവനെടുത്തു. നിയയുടെ ഉമ്മ സഫീനയ്ക്ക് മൂന്നു മക്കളേയും നഷ്ടമായി. സഫീനയുടെ സഹോദരന്‍ ഷാജഹാനും രണ്ട് മക്കളേയും നഷ്ടപ്പെട്ടു. മാതാപിതാക്കളും മക്കളും ഇനി ജീവിതത്തില്‍ കൂടെയില്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനാകാതെ പകച്ചു നില്‍ക്കുകയാണ് സഹോദരങ്ങളായ സഫീനയും ഷാജഹാനും.

വയനാട്ടില്‍ പോയി മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച ജീപ്പ് പുതുപ്പാടി കൈതപൊയിലിനടുത്ത് വച്ച് അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ചെറിയ പരുക്കേറ്റ് രക്ഷപ്പെട്ടങ്കിലും ഉറ്റവരെല്ലാം നഷ്ടപ്പെട്ട വേദനയിലാണ് ഷാജഹാനും സഫീനയും. ഇവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് കരുവന്‍പൊയില്‍ ഗ്രാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News