യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്; ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

ദില്ലി: ഐഎസ്എസ് ഉദ്യോഗസ്ഥന്റെ മകളെ രാത്രി പിന്തുടര്‍ന്ന് ശല്യം ചെയ്ത ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകന്‍ വികാസ് ബറാല അറസ്റ്റില്‍. ശല്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ പിന്നാലെയാണ് അറസ്റ്റ്.

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. 23കാരിയെയാണ് വികാസും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വികാസിന്റെ ശല്യപ്പെടുത്തലിനെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിന്റെ സഹായം തേടുകയായിരുന്നു.

പിന്തുടരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതും, പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്. സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ രാഷ്ട്രിയ സ്വധീനം കാരണം നേരത്തെ ഈ കേസില്‍ വികാസ് ബറാലയെ പൊലീസ് പിടികൂടിയ ശേഷം വിട്ടയച്ചിരുന്നു.

അതേസമയം, ബറാല കുടുബത്തില്‍ നിന്നുള്ള മറ്റൊരു സ്ത്രീ പീഡനകേസിന്റെ വിവരങ്ങള്‍ കൂടി പുറത്ത് വന്നു. സുഭാഷ് ബറാലയുടെ അടുത്ത ബന്ധു കുല്‍ദീപ് ബറാലയും കൂട്ടുകാരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയെന്നാണ് കേസ്. തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. രാഷ്ട്രീയ സമര്‍ദങ്ങളെ തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയെടുക്കാന്‍ പോലും പെണ്‍കുട്ടിയെ കൊണ്ട് പോയില്ല. പ്രതികള്‍ സ്വതന്ത്രരാവുകയും ചെയ്തു. ഇതിനെതിരെ പെണ്‍കുട്ടിയും അമ്മയും ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News