കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നെറികെട്ട പ്രസംഗവുമായി ശോഭാ സുരേന്ദ്രന്.
കോടിയേരി ബാലകൃഷ്ണനെ കേരളത്തിന് പുറത്ത് സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരിയെ തെക്കോട്ടെടുക്കാന്‍ സമയമായെന്നുമാണ് ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് ശോഭ കൊലവിളി പ്രസംഗം നടത്തിയത്.
മോദി ഭക്തരായ ആര്‍എസ്എസ് പരിശീലനം ലഭിച്ച നിരവധി പേര് പൊലീസ് സേനയിലുണ്ട്. അവരെ ഉപയോഗപ്പെടുത്തിയും ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്ന സൂചനയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ശോഭയുടെ പൊന്‍കുന്നത്ത് വ്യക്തമാക്കിയത്.
ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ സുധീഷ് മിന്നിയെ നായയോടാണ് ശോഭ ഉപമിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തില്‍, കൊലവിളിയും വ്യക്തിഹത്യയുമാണ് ശോഭാ നടത്തിയത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here