ദോഹ: ഇന്ത്യ അടക്കം 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക, സെയ്‌ഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസയില്ലാതെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ അറിയിച്ചു. തീരുമാനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ അറിയിച്ചു.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുകയോ ഫീ അടക്കുകയോ വേണ്ടതില്ല. ഖത്തറിലേക്കുള്ള പ്രവേശനകവാടത്തില്‍ ചുരുങ്ങിയത് ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്ക യാത്രക്കുള്ള ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കും.
33 രാജ്യങ്ങള്‍ക്ക് 90 ദിവസം വരെ ഖത്തറില്‍ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ലഭിക്കുക. ഇന്ത്യയടക്കമുള്ള 47 രാജ്യക്കാര്‍ക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് കിട്ടുക.
സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖത്തറിന്റെ പുതിയ തീരുമാനം.
Get real time update about this post categories directly on your device, subscribe now.