സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; അഞ്ചു ലക്ഷം രൂപാ ഫീസുമായി സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് നിര്‍ണയസമിതിയുടെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

അഡ്മിഷനും കൗണ്‍സിലിംഗും സര്‍ക്കാരിന് ഉടന്‍ ആരംഭിക്കാം. ഓരോ കോളേജിന്റെയും ഫീസ് ഘടന നാളെ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ കോളേജുകള്‍ അഞ്ചു ലക്ഷം രൂപ കഴിച്ചുള്ള തുകക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് ബാങ്ക് ഗ്യാരന്റി വാങ്ങണം.

ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗും ജസ്റ്റീസ് രാജാ വിജയരാഘവനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഫീസ് നിര്‍ണ്ണയത്തിനെതിരെ ഏതാനും മാനേജുമെന്റുകളാണ് കോടതിയെ സമീപിച്ചത്. രണ്ടാം ഘട്ട അലോട്ട്‌മെന്റുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

മാനേജ്‌മെന്റുകളുടെ ഹര്‍ജി 21ന് കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News