അതിരപ്പള്ളി പദ്ധതി; പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി എം.എം.മണി ഒരു ചോദ്യത്തിന് മറുപടിയായി സഭയെ രേഖാമൂലം അറിയിച്ചു.

സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കേണ്ടതായുണ്ടെന്നു് മന്ത്രി കെ.രാജു പറഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ മയക്ക് വെടി ഉപയോഗിച്ചോ അല്ലാതെയോ പിടികൂടി മറ്റ് വനമേഖലകളില്‍ കൊണ്ടു വിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി കെ.രാജു വ്യക്തമാക്കി.

സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ജനജീവിതത്തിനും കൃഷിയ്ക്കു ഭീക്ഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ മയക്ക് വെടി വെച്ചോ അല്ലാതെയുള്ള മാര്‍ഗ്ഗം ഉപയോഗിച്ചോ പിടികൂടി മറ്റ് വനമേഖലകളില്‍ കൊണ്ടു വിടുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. വന്യ ജീവി ആക്രമണങ്ങള്‍ക്ക് ഇരയാകന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്. ആക്രമകാരികളായ ആനകളെ ഓടിക്കുന്നതിന് ഇപ്പോള്‍ വനം വകുപ്പിന് രണ്ട് കുങ്കി ആനകള്‍ മാത്രമാണ് ഉള്ളത്.

ആന പുനരധിവാസ കേന്ദ്രങ്ങളില്‍ ഉള്ള വലിയ 8 ആനകള്‍ക്ക് പരിശീലനം നല്‍കി കുങ്കി ആനകള്‍ ആക്കുമെന്നും വനം മന്ത്രി ചോദ്യോത്തരവേളയില്‍ സഭയെ അറിയിച്ചു. ഓണക്കാലത്ത് ഒരു ലക്ഷത്തി അന്‍പത്തി അഞ്ചായിരം ആദിവാസികള്‍ക്ക് 1500 രൂപയുടെ വീതം ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞു. 51476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും.

തിരുവനന്തപുരം പാലോട് ആദിവാസി കോളനികളില്‍ 45 ആദിവാസികള്‍ വിവിധ ഘട്ടങ്ങളില്‍ ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 201217 വര്‍ഷങ്ങളില്‍ 43 ആദിവാസികള്‍ തൂങ്ങി മരിച്ചു. ഒരാള്‍ വിഷം കഴിച്ചാണ് മരിച്ചത്. മറ്റൊരാള്‍ പൊള്ളലേറ്റാണ് മരണമടഞ്ഞതെന്ന് എ.പി.അനില്‍കുമാറാണ് സഭയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നത്. അതേ സമയം സംഭവത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ ഉറപ്പു നല്‍കി.

പുതുതായി കൂടുതല്‍ സ്വകാര്യ ആശുപത്രികളെ കാരുണ്യ ബല വലന്റ് ഫണ്ടിലേക്ക് ഉള്‍പ്പെടുത്തുകയില്ലെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലം അറിയിച്ചു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം.മണി പറഞ്ഞു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി, വാട്ടര്‍ കമ്മീഷന്‍ എന്നിവര്‍ അതിരപ്പള്ളി പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്ന് കണ്ടെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി എം.എം.മണി ഒരു ചോദ്യത്തിന് മറുപടിയായി നിയമസഭയെ രേഖാമൂലം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News