ബിബിസിയുടെ ബുള്ളറ്റിനില്‍ ഇക്കിളി ദൃശ്യങ്ങള്‍; അറിയാതെ വാര്‍ത്ത തുടര്‍ന്ന് ആങ്കര്‍

ചൊവ്വാഴ്ച രാത്രി 10നുള്ള പ്രൈം ടൈം ബുള്ളറ്റിനിലാണ് ബിബിസി വാര്‍ത്താ അവതാരകയുടെ പിന്നിലുള്ള പ്ലാസ്മ സ്‌ക്രീനില്‍അശ്ലീല ദൃശ്യങ്ങളെത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ നാലാം ടെസ്റ്റ് വിജയത്തിന്റെ വാര്‍ത്ത ആങ്കര്‍ സോഫി റാവേര്‍ത്ത് വായിക്കുന്നതിനിടെയാണ് ടിവി സ്‌ക്രീനിലെത്തിയ സ്ത്രീ മേല്‍ വസ്ത്രങ്ങളൂരിയെറിഞ്ഞ് അര്‍ധ നഗ്‌നയാകുന്ന വീഡിയോ തത്സമയം ബിബിസി സംപ്രേഷണം ചെയ്തത്.

ബ്രിട്ടനില്‍ മാത്രം ഈ സമയം 38 ലക്ഷം ആളുകള്‍ വാര്‍ത്ത കാണുന്നുണായിരുന്നു. പിന്നിലെ അശ്ലീല സംപ്രേഷണം അറിയാതെ ന്യൂസ് റീഡര്‍ വാര്‍ത്താവതരണം പൂര്‍ത്തിയാക്കിയെങ്കിലും ബിബിസിയിലേക്ക് കടുത്ത വിമര്‍ശനവുമായി പ്രേക്ഷകരുടെ അന്വേഷണമെത്തി.

സംഭവിക്കാന്‍ പാടില്ലാത്തതാണ് ഓണ്‍ എയറില്‍ വന്നതെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ബിബിസി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here