മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദില്ലിയില്‍ വന്‍ കര്‍ഷക മാര്‍ച്ച്; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇടത് എം.പിമാരും

ദില്ലി: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ വന്‍ കര്‍ഷക മാര്‍ച്ച്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ അണി നിരന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ അപാകത പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം നിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കര്‍ഷകരാണ് പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. സിപിഐഎം പോളിറ്റ് ബ്യൂറോഅംഗം ഹന്നന്‍ മൊള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.വിജയരാഘവന്‍, അഖിലേന്ത്യാ അധ്യക്ഷന്‍ തിരുനാവുകരശു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി വളര്‍ന്ന് വരുന്ന ആക്രമങ്ങള്‍ക്ക് എതിരെയും മാര്‍ച്ചില്‍ പ്രതിഷേധം ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here