രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച് ധനുഷ്; ‘അദ്ദേഹം ആള്‍ക്കൂട്ടത്തിന്റെ നേതാവ്’

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച് നടന്‍ ധനുഷ്. രജനീകാന്ത് രാഷ്ട്രീയത്തിലെത്തുന്നത് നല്ലതാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നെന്നും ധനൂഷ് പറഞ്ഞു.

ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് അദ്ദേഹം. അങ്ങനെയൊരാള്‍ രാഷ്ട്രീയത്തിലെത്തുന്നത് ഉചിതമാണെന്നും ധനൂഷ് പറഞ്ഞു. രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

ബിജെപി എംപി പൂനം മഹാജന്‍ കഴിഞ്ഞ ദിവസം രജനീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താരം ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News