സ്‌നേഹപൂര്‍വ്വം ക്ലിന്റിന്…. ഉണ്ണിമുകുന്ദന്‍

കൊല്ലം: ചിത്രം വരച്ച് ക്ലിന്റിന് നടന്‍ ഉണ്ണി മുകുന്ദന്റെ സ്മരണാഞ്ജലി. പ്രകൃതിയും മാനവരാസിയും തമ്മിലെ ബന്ധമായിരുന്നു ചിത്രത്തിന്റെ പ്രമേയം. താന്‍ വരച്ച ചിത്രം ക്ലിന്റിന്റെ രക്ഷിതാക്കള്‍ക്ക് സമ്മാനിക്കുമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ക്ലിന്റിനെയും കുടുംബത്തേയും ആല്‍മരവും അതില്‍ കൂടുകൂട്ടിയിരിക്കുന്ന കിളികളുമായും കിളികുഞ്ഞുങ്ങളുമായും ഉപമിച്ചാണ് ഉണ്ണി മുകുന്ദന്‍ കഷ്ടിച്ച് മൂന്ന് മിനിറ്റു കൊണ്ട് ചിത്രം വരച്ചത്.

ഒരു സന്തുഷ്ട മാതൃകാ കുടുംബത്തെ വരച്ച് കാട്ടിയതിലൂടെ ഉണ്ണി മുകുന്ദനെന്ന കലാകാരനിലെ മനുഷ്യസ്‌നേഹിയും സര്‍ഗവാസനയും വെളിവായി. ചിത്രത്തിനു താഴെ തന്റെ കൈ ഒപ്പിട്ട ഉണ്ണി മുകുന്ദന്‍ സ്‌നേഹപൂര്‍വ്വം ക്ലിന്റിന് എന്നുകൂടി കോറിയിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News