മുരുകന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി പിണറായി; സംഭവം നാടിന് അപമാനം

തിരുവനന്തപുരം: തിരുനെല്‍വേലി സ്വദേശി മുരുകന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയെന്നും സംസ്ഥാനത്തിന് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുരുകന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാഹനാപകടത്തില്‍ പരുക്കേറ്റ് യഥാസമയം ചികിത്സ ലഭിക്കാതെയാണ് മുരുകന്‍ മരിച്ചത്. സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മുരുകനെ കയറ്റിയ ആംബുലന്‍സ് ഒരോ ആശുപത്രിയിലുമെത്തിയ സമയവും മടങ്ങിയ സമയവും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here