നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ വൈശാഖിനെ ചോദ്യംചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.

കേസിന്റെ ഗൂഢാലോചനകുറ്റത്തിന് ജയിയില്‍ കഴിയുന്ന നടന്‍ ദിലീപ് അഭിനയിച്ച സൗണ്ട് തോമ സിനിമയുടെ സംവിധായകനാണ് വൈശാഖ്. കേസില്‍ ഒന്നാം പ്രതിയയായ പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിനയച്ച കത്തില്‍ ഈ ചിത്രത്തിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് സുനി ലൊക്കേഷനില്‍ എത്തിയിരുന്നോ, ദിലീപുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News