‘ചാണകം തളിച്ചത് കൊണ്ട് കാര്യമില്ല, വായയും മനസും വൃത്തിയാക്കാന്‍ ഒരു ചൂല് കരുതുന്നത് നല്ലത്’: ശോഭാ സുരേന്ദ്രന് ഒരു ഗംഭീരമറുപടി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നെറികെട്ട പ്രസംഗം നടത്തിയ ശോഭാ സുരേന്ദ്രന് ഗംഭീരമറുപടിയുമായി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി.

ശാരദക്കുട്ടി പറയുന്നത് ഇങ്ങനെ: വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? ‘കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ’ എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?

‘വെളിവറ്റൊരഴുക്കു കുണ്ടില്‍ വീണളിവു ദുര്‍ജ്ജന പാപ ചേതന’ എന്ന് കുമാരനാശാന്‍ എഴുതിയത് ശോഭാസുരേന്ദ്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യമായി. വലിയ മാളങ്ങളില്‍ നിന്നിറങ്ങി വന്നു വിഷസര്‍പ്പങ്ങള്‍ വാ തുറന്നു വിഷം ചീറ്റിയിട്ടു തിരിയെ മാളങ്ങളിലേക്ക് പോകും.

സമീപവാസികള്‍ വിഷവായു ശ്വസിച്ചു ശ്വാസം മുട്ടനുഭവിക്കും. വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.സ്വന്തം വായയും മനസ്സും വൃത്തിയാക്കുവാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News