മിന്നലിനെ വട്ടം കറക്കി; വിദ്യാര്‍ത്ഥിക്ക് പണി കിട്ടി

കെ എസ്ആര്‍ടിസി മിന്നലിനെ വട്ടം കറക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് പണികിട്ടി. കാസര്‍കോടു നിന്നും കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ബസിനെ മറികടക്കാന്‍ അനുവദിക്കാതെ കാറോടിക്കുകയായിരുന്ന അഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പൊലീസ് പണി നല്‍കിയത്.

പുന്നോല്‍ ഭാഗത്തു നിന്നും ബസിനെ മറികടന്നെത്തിയ കാറ് ഏറെ നേരം ബസ്സിനെ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ സഹികെട്ട് യാത്രക്കാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ കോഴിക്കോട് സോണല്‍ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം കണ്‍ട്രേല്‍ റൂമിലും അറിയിച്ചു. തുടര്‍ന്ന് വടകര പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഏതായാലും പിഴയടുപ്പിച്ച് പൊലീസ് കാര്‍ വിട്ടു നല്‍കിയത് മൂന്നാം ദിവസമാണ്.  കെഎസ്ആര്‍ടിസിക്ക് മുന്നില്‍ കയറി യാത്ര മുടക്കുന്നത് സ്ഥിരമാക്കിയ സാമൂഹിക വിരുദ്ധര്‍ സൂക്ഷിച്ചോളു. എളുപ്പം പണി കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News