മട്ടന്നൂരില്‍ ഇടതുമുന്നണിയുടേത് മിന്നുന്ന ജയം; പിടിച്ചെടുത്ത വാര്‍ഡുകളും വിജയികളും

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ചരിത്രവിജയം. 35 വാര്‍ഡുകളില്‍ 28 എണ്ണം നേടി അഞ്ചാം തവണയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. കഴിഞ്ഞ തവണ 21 സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ കൂടി പിടിച്ചെടുത്താണ് ചരിത്രംകുറിച്ചത്. ഏളന്നൂര്‍, ആണിക്കേരി, കളറോഡ്, മേറ്റടി, നാലാങ്കേരി, ഉത്തിയൂര്‍, കോളാരി എന്നിവയാണ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ നേടിയ യുഡിഎഫിന് ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് ഇത്തവണ ജയിക്കാന്‍ സാധിച്ചത്. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. മത്സരിച്ച 32 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.


തെരഞ്ഞെടുപ്പ് വിജയികള്‍ ഇവര്‍:

നെല്ലൂന്നി വാര്‍ഡില്‍ സിപിഐഎമ്മിലെ അനിതാ വേണു 476 വോട്ടിന് വിജയിച്ചു. കാര വാര്‍ഡില്‍ സിപിഐഎമ്മിലെ കെ ബാലകൃഷ്ണന്‍ 310 വോട്ടിന് വിജയിച്ചു. പെരിഞ്ചേരിയില്‍ 113 വോട്ടിന് എം മനോജ് കുമാര്‍ (സിപിഐഎം) വിജയിച്ചു. ഇല്ലംഭാഗം വാര്‍ഡില്‍ കെകെ രവീന്ദ്രന്‍ (സിപിഐഎം) വിജയിച്ചു. വാര്‍ഡ് അഞ്ച് ആണിക്കരിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ മജീദ് വിജയിച്ചു.

ഏളന്നൂരില്‍ ബിന്ദു പറമ്പന്‍ (സിപിഐഎം) 113 വോട്ടിന് വിജയിച്ചു. മലയ്ക്കുതാഴെ വാര്‍ഡില്‍ എം ഗംഗാധരന്‍ (സിപിഐഎം) വിജയിച്ചു. എയര്‍പോര്‍ട്ട് വാര്‍ഡില്‍ പി പുരുഷോത്തമന്‍ (സിപിഐഎം) വിജയിച്ചു.

പൊറോറയില്‍ സിവി ശശീന്ദ്രന്‍ (സിഎംപി) 209 വോട്ടിന് വിജയിച്ചു. കളറോഡ് വാര്‍ഡില്‍ പി. റീത്ത (സിപിഐഎം) 53 വോട്ടിന് വിജയിച്ചു. കല്ലൂര്‍ വാര്‍ഡില്‍ എന്‍പി സുജാത (സിപിഐഎം) 32 വോട്ടിന് വിജയിച്ചു. പെരുവയല്‍ക്കരിയില്‍ വികെ സുഗതന്‍ (സിപിഐഎം) 190 വോട്ടിന് വിജയിച്ചു. മുണ്ടയോട് വാര്‍ഡില്‍ വിഎന്‍ സത്യേന്ദ്രനാഥന്‍ (സിപിഐഎം) 98 വോട്ടിന് വിജയിച്ചു. കോളാരിയില്‍ വിപി ഇസ്മായില്‍ (സിപിഐഎം) 70 വോട്ടിന് വിജയിച്ചു.

ഉത്തിയൂരില്‍ ഷൈനാ ഭാസ്‌കര്‍ (സിപിഐഎം) വിജയിച്ചു. മരുതായി വാര്‍ഡില്‍ പി രാജിനി (ജനതാദള്‍ എസ്) വിജയിച്ചു. കീച്ചേരിയില്‍ പിപി ഷാഹിന (സിപിഐഎം) വിജയിച്ചു. കായലൂരില്‍ എം റോജ (സിപിഐഎം) വിജയിച്ചു. പരിയാരത്ത് എംവി ചന്ദ്രമതി (സിപിഐഎം) വിജയിച്ചു. ആയല്ലുരില്‍ കെ ശ്രീജാകുമാരി (സിപിഐഎം) വിജയിച്ചു. ഇടവേലിക്കല്‍ വാര്‍ഡില്‍ വി കെ രത്‌നാക്കരന്‍ (സിപിഐഎം )വിജയിച്ചു.

പഴശ്ശിയില്‍ സി സജിത (സിപിഐഎം) വിജയിച്ചു, ഉഴുവച്ചാലില്‍ എം മിനി(സിപിഐഎം) വിജയിച്ചു. കരേറ്റയില്‍ പി പ്രസീന (സിപിഐ) വിജയിച്ചു. കൂഴിക്കലില്‍ എം ഷീബ (സിപിഐഎം) വിജയിച്ചു. ദേവര്‍ക്കാട് വാര്‍ഡില്‍ എകെ സുരേഷ്‌കുമാര്‍ (സിപിഐഎം) വിജയിച്ചു. മേറ്റടിയില്‍ ഒ സജീവന്‍ (സിപിഐഎം) വിജയിച്ചു. നാലാങ്കേരിയില്‍ വി ഹുസൈന്‍ (ഐഎന്‍എല്‍) വിജയിച്ചു.

നഗരസഭയില്‍ നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് എല്‍ഡിഎഫിന്റെ ഈ വിജയം. 20 വര്‍ഷമായി ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. ജനക്ഷേമ ഭരണവുമായി ഒരുവര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാണ് ഈ ഫലം. നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭരണനേട്ടങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. നാലാം ഭരണസമിതി നടപ്പാക്കിയ 200 കോടിയില്‍പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായപ്പോള്‍ എതിര്‍ക്കാനാവാതെ യുഡിഎഫും ബിജെപിയും പ്രതിരോധത്തിലായി.

ബിജെപിയുയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിയും ആക്രമണങ്ങളും പ്രചാരണവിഷയമായിരുന്നു. ഗതാഗത മേഖലയിലും ആരോഗ്യമേഖലയിലും നഗരസഭാ ഭരണസമിതി നടപ്പാക്കിയ വികസന പദ്ധതികള്‍ എതിരാളികള്‍ക്കിടയിലും എല്‍ഡിഎഫിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. എല്‍ഡിഎഫില്‍ സിപിഐഎം 28 വാര്‍ഡിലും സിപിഐ, ജനതാദള്‍, എന്‍സിപി, സിഎംപി, ഐഎന്‍എല്‍ എന്നിവ ഓരോ വാര്‍ഡിലും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്.

യുഡിഎഫില്‍ കോണ്‍ഗ്രസ് 25, മുസ്ലിംലീഗ് എട്ട്, ആര്‍എസ്പി, ജെഡിയു ഒന്നുവീതം വാര്‍ഡുകളിലും മത്സരിച്ചു. ബിജെപി 32 വാര്‍ഡിലും എസ്ഡിപിഐ എട്ട് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

35 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്. വാര്‍ഡുകളില്‍ 93.4 ശതമാനം വോട്ട് പോള്‍ ചെയ്ത മേറ്റടിയാണ് ഒന്നാമത്. 70.76 ശതമാനം പേര്‍ വോട്ട് ചെയ്ത മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News