സ്ത്രീകളെ അപമാനിക്കരുത് ; ആരാധകരെ താക്കീത് ചെയ്ത് വിജയ്

വിജയ് നായകനായ സുറ സിനിമയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയെ മോശമായി ചിത്രീകരിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്ന ആരാധകരെയാണ് വിജയ് ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തത്. സോഷ്യല്‍ മീഡിയയിലായിരുന്നു ആരാധക ആക്രമണം.

സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താനെന്നും അവരെ അധിക്ഷേപിക്കുന്ന തരത്തില്‍ ആരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും വിജയ് പത്രക്കുറിപ്പിറക്കി. മാധ്യമപ്രവര്‍ത്തകയെ ഇല്ലാതാക്കുമെന്നു വരെയാണ് വിജയ് ഫാന്‍സ് പറഞ്ഞിരിക്കുന്നത്.

ട്വിറ്ററില്‍ മൂവായിരത്തിലധികം മെന്‍ഷനുകള്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ പ്രത്യക്ഷപ്പെട്ടിരുന്നു.ഷാരൂഖ്-അനുഷ്‌ക ചിത്രം ജബ് ഹാരി മെറ്റ് സജല്‍ എന്ന ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോളായിരുന്നു സുരയെയും പരാമര്‍ശിച്ചത്.

സുര കാണാന്‍ പോയപ്പോള്‍ ഇന്റര്‍വെല്‍ ആയപ്പോള്‍ ഇറങ്ങിപ്പോന്നിരുന്നു, ആ റെക്കോര്‍ഡ് ജബ് ഹാരി മെറ്റ് സജല്‍ തകര്‍ത്തു. ഇന്റര്‍വെല്ലിനു മുന്‍പേ തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News