മനോഹരിയായി മിഠായി തെരുവ്; നവീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍

മിഠായി തെരുവിലെ വെറുതെയുള്ള നടത്തങ്ങള്‍ക്ക് ഇനി ഭംഗി കൂടും. തെരുവിലെ റോഡില്‍ പാകിയിരിക്കുന്നത് ബാംഗ്ലൂരില്‍ നിന്നുള്ള കോബിള്‍ സ്റ്റോണുകളാണ്. യൂറോപ്യന്‍ തെരുവു വീഥികളിലേതിനു സമാനമായവ.

എസ് കെ പൊറ്റക്കാടിന്റെ പ്രതിമ മുതല്‍ പാളയം ജംഗ്ക്ഷന്‍ വരെയുള്ള 400 മീറ്ററാണ് ഇത്തരത്തില്‍ നാലിഞ്ച് വീതിയും നീളവുമുള്ള സമചതുരകട്ടകള്‍ പാകി മനോഹരമാക്കിയത്. ഇതോടെ പൂര്‍ണ്ണമായും കോബിള്‍ സ്റ്റോണ്‍ പതിപ്പിച്ച കേരളത്തിലെ ആദ്യതെരുവെന്ന ഖ്യാതിയും നൂറ്റാണ്ടിന്റെ മണമുള്ള ഈ മധുര തെരുവിന് സ്വന്തം. 14 മുതല്‍ 16 രൂപ വരെയാണ് കോബിള്‍ സ്റ്റോണിനു വില.

നാല് കോടി രൂപ ചിലവഴിച്ചാണ് മിഠായി തെരുവ് നവീകരണത്തിന്റെ ആദ്യഘട്ട മിനുക്കു പണികള്‍ പുരോഗമിക്കുന്നത്. ഈ മാസം 25നു ശേഷം മിഠായി തെരുവ് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള തരത്തിലാണ് നവികരണ ജോലികള്‍ പൂര്‍ത്തിയാകുന്നത്. പ്രതികൂല കാലാവസ്ഥയിലും കച്ചവടക്കാര്‍ക്ക് ബുദ്ധമുട്ടുണ്ടാകാത്ത രീതിയില്‍ രാത്രിയിലാണ് പണി നടക്കുന്നത്.

ഇതിനു പുറമേ മിഠായി തെരുവില്‍ പൊതുവായി ശുചിമുറികള്‍ നിര്‍മ്മിക്കാനും പദ്ധതിയൊരുങ്ങുന്നുണ്ട്. കെ എസ് ഈ ബി, അഗ്‌നിശമന സേന, ബി എസ് എന്‍ എല്‍, ജല അതോറിറ്റി എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് മിഠായി തെരുവില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News