വെളിപ്പെടുത്തലുമായി ദിലീപ്; സിനിമയിലെ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു; പള്‍സര്‍ സുനിയെ കണ്ടിട്ടുപോലുമില്ലെന്നും താരം

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു വിഭാഗം സിനിമാക്കാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ദിലീപ്. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ദിലീപ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണവുമായി പൂര്‍ണമായി താന്‍ സഹകരിച്ചു. ചിത്രങ്ങള്‍ പലതും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ചിലത് വരാനിരിക്കുന്നുമുണ്ട്. ഇതെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ഇന്ന് ഉച്ചയോടെ അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്.

കഴിഞ്ഞ ഒരുമാസമായി ദിലീപ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ മാസം പത്താം തീയതിയാണ് ദിലീപ് റിമാന്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News