ബള്‍ബ് മോഷണം; പോലീസ് ഉദ്യോഗസ്ഥനെതിരെ എഫ് ഐ ആര്‍;പ്രതി കേന്ദ്ര മന്ത്രിയുടെ ചെരുപ്പ് അടിച്ച് മാറ്റിയ കേസിലെ ആരോപണ വിധേയന്‍

നെടുമങ്ങാട് :കടയില്‍ നിന്ന് ബള്‍ബ് അടിച്ച് മാറ്റി.നെടുമങ്ങാട് പോലീസ് ഉദ്യോഗസ്ഥനെതിരെ എഫ് ഐ ആര്‍. പ്രതി  കേന്ദ്ര മന്ത്രിയുടെ ചെരുപ്പ് അടിച്ച് മാറ്റിയ കേസിലെ ആരോപണ വിധേയന്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലെ പോലീസ് പെട്രോളിങ്ങിനിടെയാണ് സംഭവം ഉണ്ടായത്.

നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് പോകുന്ന വഴിയിലുളള കുളവിക്കോണം ജംഗ്ഷനിലെ ബേക്കറിയില്‍ എ എസ് ഐ യും പാര്‍ട്ടിയും സാധനങ്ങള്‍ വാങ്ങാന്‍ കയറുന്നു.സാധനം വാങ്ങി പോലീസ് സംഘം മടങ്ങി ശേഷം നടത്തിയ അന്വേഷണത്തില്‍ വരാന്തയില്‍ ഉണ്ടായിരുന്ന ബള്‍ബ് കണാതായതായി ഉടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അല്‍പ്പസമയം മുന്‍പ് കടയിലെത്തിയ ജിജോ കുട്ടപ്പന്‍ എന്ന എ എസ് ഐ ബള്‍ബ് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്. നെടുമങ്ങാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഇയാള്‍ക്കെതിരെ കടയുടമ പരാതി നല്‍കി.

ദൃശ്യങ്ങള്‍ സഹിതമാണ് പരാതി എന്നതിനാല്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മുന്‍ ഒരു കേന്ദ്രമന്ത്രിയുടെ ചെരുപ്പ് അടിച്ച് മാറ്റിയ കേസില്‍ ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മോഷണ കേസില്‍ പ്രതിയായത് നെടുമങ്ങാട് പോലീസിന് നാണക്കേട് ആയിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News