ഓണം, പെരുന്നാള്‍ തിരക്ക് ; എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് പ്രത്യേക സര്‍വീസ്

മലപ്പുറം: ഓണം, ബലി പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. ഷാര്‍ജ-കോഴിക്കോട്, ഷാര്‍ജ-കൊച്ചി, ഷാര്‍ജ-തിരുവനന്തപുരം, റിയാദ്-കോഴിക്കോട് തുടങ്ങിയ സെക്ടറുകളിലാണ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 20 സര്‍വീസുകള്‍ അധികമായി നടത്തും. ആഗസ്റ്റ് 23, 24, 30, 31 സെപ്തംബര്‍ 1, 2 തിയ്യതികളിലാണ് ഷാര്‍ജയില്‍നിന്ന് കരിപ്പൂരിലേക്കുള്ള സര്‍വീസ്. ആഗസ്റ്റ് 24,25,31 സെപ്തംബര്‍ 2,4 തിയ്യതികളില്‍ കരിപ്പൂരില്‍നിന്ന് ഷാര്‍ജ സര്‍വീസ്.

ആഗസ്റ്റ് 25,31 സെപ്തംബര്‍ രണ്ട് ദിവസങ്ങളിലാണ് ഷാര്‍ജ-കൊച്ചി സര്‍വീസുകള്‍. തിരിച്ച് ആഗസ്റ്റ് 25, സെപ്തംബര്‍ 1,3 തിയ്യതികളിലാണ് സര്‍വീസ്. ഷാര്‍ജ-തിരുവനന്തപുരം സര്‍വീസ് 22, 23, 24,25,29,30 സപ്തംബര്‍ 1,3 തിയ്യതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് തിരുവനന്തപുരം ഷാര്‍ജ സര്‍വീസ് 23,24,26,30 സെപ്തംബര്‍ 1,3 തിയ്യതികളില്‍. റിയാദ്-കോഴിക്കോട് സെക്ടറില്‍ ആഗസ്റ്റ് 31നാണ് സര്‍വീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here