പ്രതീക്ഷയാണ് പാഠമാണ്; ചെങ്കൊടി പാറിപ്പറക്കുന്ന മട്ടന്നൂര്‍

കണ്ണൂര്‍; രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതിനിടയിലാണ് കണ്ണൂരിലെ മട്ടന്നൂരില്‍ തെരഞ്ഞെടുപ്പിന് കളമുണര്‍ന്നത്. വര്‍ഗീയ ശക്തികള്‍ വമ്പന്‍ പ്രചരണവുമായി കളം പിടിക്കാന്‍ കച്ചമുറുക്കി രംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ശക്തികാട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവില്‍ ഫലം വന്നപ്പോള്‍ അത് നാടിന് നല്‍കുന്നത് പ്രതീക്ഷയും പാഠവുമാണ്.

മട്ടന്നൂര്‍ നഗരസഭയില്‍ അഞ്ചാം തവണയും Ldf വിജയക്കൊടി പാറിച്ചു. ആകെയുള്ള 35 സീറ്റുകളില്‍ 28 എണ്ണവും സ്വന്തമാക്കിയാണ് ഇടതുമുന്നണി ആവേശ ജയം സ്വന്തമാക്കിയത്. udf 7 സീറ്റില്‍ ഒതുങ്ങി. BJP വട്ടപ്പൂജ്യമായി. Udf ന്റെ 7 സിറ്റിംഗ് സീറ്റുകള്‍ Ldf പിടിച്ചെടുത്തു. മേറ്റടി, കോളാരി, ഏളന്നൂര്‍, ആണിക്കരി, നാലാങ്കരി, കളറോഡ്, ഉത്തിയൂര്‍ വാര്‍ഡുകളാണ് udf ല്‍ നിന്നും ഇടതു മുന്നണി പിടിച്ചെടുത്തത്.

udf ല്‍ നിന്നും Ldf പിടിച്ചെടുത്ത 2 വാര്‍ഡുകളില്‍ bJP രണ്ടാം സ്ഥാനത്തെത്തി. കൂടാതെ മറ്റ് 7 വര്‍ഡുകളിലും ബി. ജെ പി രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ വോട്ടിംഗ് നിലയില്‍ Ldfനെക്കാള്‍ ബഹുദൂരം പിറകിലാണ് bjp. bJP രണ്ടാം സ്ഥാനത്തെത്തിയ ഇടവേലിക്കല്‍ വാര്‍ഡിലെ വോട്ട് നില പരിശോധിക്കാം. ഒന്നാം സ്ഥാനത്തെത്തിയ Ld f 705 വോട്ട് നേടി . BJP 34, Udf 29 എന്നിങ്ങനെയാണ് വോട്ട് നില. കഴിഞ്ഞ തവണ bjp രണ്ടാം സ്ഥാനത്തെത്തിയ കരേറ്റ ആയിരുന്നു bJP പ്രതീക്ഷ പുലര്‍ത്തിയ വാര്‍ഡ്. 2012 ല്‍ 13 വോട്ടുകള്‍ക്കായിരുന്നു bjp പരാജയപ്പെട്ടത്. പക്ഷെ ഇത്തവണ Ld f ഭൂരിപക്ഷം 195 ആയി വര്‍ദ്ധിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റ് Ld f 14 സീറ്റ് udf എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇത്തവണ Ld f 28 ഉം udf 7 ഉം സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. 2012 ല്‍ 5 സീറ്റുകള്‍ ഉണ്ടായിരുന്ന ലീഗിന് ഇത്തവണ 3 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here