നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ;ഉതുപ്പ് വര്‍ഗീസിന് ജാമ്യം

കൊച്ചി :നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പ്രതി ഉതുപ്പ് വര്‍ഗീസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .10 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത് .

ജാമ്യം ലഭിച്ച് ഒരു മാസത്തിനകം 50 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെയ്ക്കണം .
കേരളം വിടരുത്. പാസ്‌പോര്‍ട് കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നിയമ വിരുദ്ധമായി വന്‍ തുക എമിഗ്രേഷന്‍ ഫീസ് ഇനത്തില്‍ തട്ടിയെടുത്തെന്നാണ് കേസ്. പത്തൊന്‍പതിനായിരത്തി അഞ്ഞൂറ് രൂപയ്ക്ക് പകരം പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരംരൂപ വാങ്ങിയെന്നാണ് പരാതി .

കുവൈറ്റിലേക്ക് നഴ്‌സ് മാരെ റിക്രൂട്ട് ചെയ്തതിലൂടെ 320കോടിയോളം രൂപ
ഉതുപ്പ് വര്‍ഗീസ് തട്ടിയെടുത്തെന്നാണ് സിബിഐ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here