മട്ടന്നൂരില്‍ ഇങ്ങനെയും ഒരു തിളക്കം; ബിജെപിക്ക് 19 ഇടത്ത് കെട്ടിവെച്ച കാശില്ല

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ 19 ഇടത്ത് കെട്ടിവെച്ച കാശ് പോയ ബിജെപിയാണ് ഒമ്പതിടത്ത് രണ്ടാമതായ വീരവാദം പറയുന്നത്. പൊറോറ, എളനൂര്‍, കീച്ചേരി, ആണിക്കരി, കല്ലൂര്‍, കളറോഡ്, മുണ്ടയോട്, പെരുവയല്‍ക്കരി, പരിയാരം, ഇടവേലിക്കല്‍, ഉരുവച്ചാല്‍, കയനി, പെരിഞ്ചേരി, കാര, നെല്ലുനി, മിനിനഗര്‍, ഉത്തിയൂര്‍, മരുതായി, നാലാങ്കേരി എന്നീ വാര്‍ഡുകളിലാണ് ബിജെപിക്ക് കെട്ടിവെച്ച കാശ് പോയത്. ഈ 19 വാര്‍ഡുകളില്‍ 15 ഇടത്തും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചിട്ടുള്ളത്. നാലിടത്ത് യുഡിഎഫിനാണ് വിജയം.

തങ്ങള്‍ രണ്ടാമതെത്തിയതെന്ന് ബിജെപി പറയുന്ന ഒമ്പത് വാര്‍ഡുകളിലായി ആകെ 1880 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. കണക്ക് ഇങ്ങനെയാണ്. ഇടവേലിക്കല്‍ വാര്‍ഡില്‍ രണ്ടാമതെത്തിയെന്ന് പറയുന്ന ബിജെപിക്ക് ഇവിടെ കിട്ടിയത് 34 വോട്ടാണ്. യുഡിഎഫിന് 29 വോട്ടുകിട്ടിയപ്പോള്‍ 705 വോട്ടുനേടി 671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. ബിജെപി രണ്ടാമതെത്തിയ വാര്‍ഡുകളായ കായല്ലൂരില്‍ എല്‍ഡിഎഫിന് 502 വോട്ടും ബിജെപിക്ക് 224 വോട്ടും യുഡിഎഫിന് 59 വോട്ടുമാണ്. ഭൂരിപക്ഷം 278 വോട്ടിനാണ്. കോളാരിയില്‍ എല്‍ഡിഎഫിന് 358 വോട്ടും ബിജെപിക്ക് 288 വോട്ടും യുഡിഎഫിന് 136 വോട്ടും ഉണ്ട്.

അയലൂരില്‍ എല്‍ഡിഎഫിന് 610ഉം ബിജെപിക്ക് 90ഉം യുഡിഎഫിന് 75 വോട്ടും ഉണ്ട്. ഭൂരിപക്ഷം മാത്രം 520 ആണ്. കരേറ്റയില്‍ എല്‍ഡിഎഫിന് 524 വോട്ടുണ്ട്. ബിജെപിക്ക് 329. യുഡിഎഫിന് 106 . ഭൂരിപക്ഷം 195

ദേവര്‍ക്കാട് എല്‍ഡിഎഫിന് 416ഉം ബിജെപിക്ക് 161ഉം യുഡിഎഫിന് 159 വോട്ടുമാണ്. ഭൂരിപക്ഷം 251 ആണ്.ബിജെപിക്ക് മട്ടന്നൂരില്‍ 161 വോട്ടും ടൌണില്‍ 221 വോട്ടും മേറ്റടിയില്‍ 372 വോട്ടും ആണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News