സദാചാര ആങ്ങളമാര്‍ക്ക് അറിയേണ്ടത് ഒന്നുമാത്രം; ആരാണ് സുരഭിക്കൊപ്പമുള്ളത്

ദേശീയ പുരസ്‌കാരം നേടിയത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സുരഭി ലക്ഷ്മി. മീരാജാസ്മിന് ശേഷം ദേശീയ പുരസ്‌കാരം മലയാളത്തിന് നല്‍കിയ നടിയെ അഭിനന്ദിച്ചത് പോലെ തന്നെ തുടര്‍ന്ന് ഗോസിപ്പുകളില്‍ കൂടി ആക്രമിക്കുകയും ചെയ്തു സദാചാര ആങ്ങളമാര്‍.

സുരഭി വിവാഹ മോചിതയായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ആദ്യം സുരഭിയുടെ ആദ്യ ഭര്‍ത്താവ് തന്നെയാണ്.അതിന് ശേഷം സുരഭി തന്നെ വിവാഹ മോചന വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്ക് വച്ചു.എന്നാല്‍ ഈ വാര്‍ത്തയോട് വളരെ മോശമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ സുരഭിക്ക് ലഭിച്ചത്.തികച്ചും വ്യക്തിപരമായ കാര്യത്തിന് ഉപദേശത്തില്‍ തുടങ്ങി തെറിവിളിയില്‍ വരെ എത്തിയ നിരവധി കമ്മന്റുകളാണ് സുരഭി നേരിട്ടത്.

സുരഭിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സദാചാര ആങ്ങളമാരെ അസ്വസ്ഥരാക്കുന്നത്.അമ്പലമുറ്റത്ത് സുരഭിയും മറ്റൊരു വ്യക്തിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് സുരഭി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ജഗത് ബികെ എന്ന അടിക്കുറിപ്പോടെ സുരഭി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സുരഭിയെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടനവധി പേരാണ് കമ്മന്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ വിവാഹ മോചിതയായ സുരഭി വീണ്ടും വിവാഹം കഴിച്ചോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.അടുത്ത് നില്‍ക്കുന്നത് ഭര്‍ത്താവാണോ സഹോദരന്‍ ആണോ എന്നും തര്‍ക്കം നടക്കുകയാണ് ഫേസ്ബുക്കില്‍. എന്തായാലും പോസ്റ്റിനെ കുറിച്ച് സുരഭി ഇതു വരെ പ്രതികരിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News