ചികിത്സ കിട്ടാതെ മുരുകന്‍ മരിച്ച സംഭവിത്തില്‍ നിര്‍ണായകമാകുന്ന ഡി എം ഒ റിപ്പോര്‍ട്ട് ഇതാ

കൊല്ലം: ചികിത്സ ലഭിക്കാതെ ഇതര സംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായതായി ഡിഎംഒ റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റ വ്യക്തിയ്ക്ക് ലഭിക്കേണ്ട നീതി മുരുകന് നിഷേധിക്കപ്പെട്ടു. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ശുപാര്‍ശ ചെയ്യുന്നു.

സ്വകാര്യ ആശുപത്രികളുടെ പേരെടുത്ത് വിമര്‍ശിക്കാതെയാണ് ഡിഎംഒ സിആര്‍ ജയശങ്കറിന്റെ റിപ്പോര്‍ട്ട്. ഏഴ് മണിക്കൂറില്‍ നാല് സ്വകാര്യ ആശുപത്രികള്‍ അടക്കം ആറ് ആശുപത്രികളില്‍ മുരുകനുമായി ആംബുലന്‍സ് പോയെങ്കിലും ചിക്തസ ലഭിച്ചില്ല. ഗുരുതരമായി പരുക്കേറ്റ മുരുകന് ചിക്തസ നല്‍കാത്തത് ഗുരുതര വീഴ്ചയാണ്.

ആശുപത്രികളുടെ വിശദീകരണങ്ങളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ എല്ലാം പിടിച്ചെടുത്തതിനാല്‍ ശരിയാണൊ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍
കര്‍ശന നടപടികള്‍ സ്വീകരിക്കണം.

അപകടത്തില്‍ പെട്ട രോഗിയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചിക്തസ ലഭ്യമാക്കാന്‍ ചില ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ജില്ല കലക്ടര്‍ ടി. മിത്രയ്ക്ക് ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here