തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച വിദ്യാര്‍ത്ഥിയെ എന്‍ സി സി യില്‍ നിന്നും പുറത്താക്കി ; വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചു

കോട്ടയം: മാന്നാനം കെ ഇ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച വിദ്യാര്‍ത്ഥിയെ എന്‍ സി സി യില്‍ നിന്ന് പുറത്താക്കി. ഇതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രതിഷേധം വ്യാപകമായി.

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് എസ്എഫ്ഐ. ഈ മാസം 18ന് നടക്കുന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ മത്സരിക്കാന്‍ മാന്നാനം കെ ഇ കോളജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ത്ഥി ജിതേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

നിരവധി സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും പത്രിക പിന്‍വലിക്കാന്‍ ജിതേഷ് തയ്യാറായില്ല. തുടര്‍ന്ന് എന്‍സിസിയുടെ സജീവഅംഗം കൂടിയായ ജിതേഷിനെ എന്‍സിസിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഇതില്‍ മനംനൊന്ത് ജിതേഷ് ക്ലാസ് മുറിയില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ഈക്കാര്യം പുറത്തറിയിക്കാന്‍ ജിതേഷിനെ കോളജ് അധികൃതര്‍ കല്‍സ് മുറിയിലിട്ട് അടച്ചു പൂട്ടി.

വിവരമറിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ ജിതേഷിനെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു.പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയ കോളജ് അധികൃതര്‍ ജിതേഷിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ഒടുവില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു.

തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയ അങ്കിത് എന്ന വിദ്യാര്‍ത്ഥിയെ മാനേജ്മെന്റ് കോളജില്‍ നിന്നും പുറത്താക്കിയതോടെ വിദ്യാര്‍ത്ഥികല്‍ പ്രതിഷേധവുമായി രംഗത്തെത്തി. അങ്കിതിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News