‘ബെഡ് വിത്ത് ആക്ടിംങ്’ പാക്കേജ് മലയാള സിനിമയിലുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി

കൊച്ചി: മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുയര്‍ന്നത്. അന്വേഷണം ശരിയായ വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ വിവാദങ്ങള്‍ സത്യമാണെന്ന് കേരള ജനതയ്ക്ക് ബോധ്യപ്പെട്ടു. ജനപ്രീയ നടനെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ദിലീപിന്റെ കയ്യില്‍ വിലങ്ങുവീണതും ഇരുമ്പഴിക്കുള്ളലായതുമെല്ലാം കേരളം കണ്ടു.

ദിലീപ് അഴിക്കുള്ളിലായതിനു പിന്നാലെ മലയാള സിനിമയില്‍ നിലനില്‍ക്കുന്നതും നിലനിന്നിരുന്നതുമായ തെറ്റായ പ്രവണതകള്‍ വെളിപ്പെടുത്തി പലരും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ കാസ്റ്റിംങ് കൗച്ചിന്റെയടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു പടി കൂടി കടന്നുള്ള വെളിപ്പെടുത്തലുമായാണ് പ്രമുഖ ചലച്ചിത്ര നാടക നടി ഹിമ ശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഹിമ നടത്തിയത്. മലയാള സിനിമയില്‍ കാലങ്ങളായി ഇത്തരത്തിലുള്ള പാക്കേജ് സംവിധാനം ചലച്ചിത്ര മേഖലയിലുണ്ടെന്നും താരം തുറന്നുപറഞ്ഞു. താന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്തു തന്നെ ഇത്തരം പാക്കേജ് സംവിധാനത്തെക്കുറിച്ച് നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും ഹിമ വ്യക്തമാക്കി. ബെഡ് വിത്ത് ആക്ടിങ് പാക്കേജിന് സമ്മതമാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് നിരവധി പ്രമുഖര്‍ വിളിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു.
സിനിമിയിലെ പാക്കേജ് സംവിധാനം എന്ന് ആദ്യമായി കേട്ടപ്പോള്‍ അതെന്താണെന്ന് ചോദിച്ചെന്നു ബെഡ് വിത്ത് ആക്ടിങ് എന്നതാണ് സംഭവമെന്ന് മനസ്സിലായത് അങ്ങനെയാണെന്നും ഹിമ വിശദീകരിച്ചു. ഇതിനെ എതിര്‍ത്തതോടെ സിനിമ മേഖലയില്‍ നിന്ന് ഒതുക്കാനുള്ള ശ്രമം നടന്നു. ആദ്യം വിളിച്ച മൂന്ന് പേരോട് പറ്റില്ലെന്ന് പറഞ്ഞതിന് ശേഷം ആരും അങ്ങനെ വിളിച്ചിട്ടില്ലെന്നും ഹിമ വ്യക്തമാക്കി.

ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതും ഇത്തരക്കാരുടെ ശല്യം കുറയാന്‍ കാരണമായെന്നാണ് വിശ്വാസം. സ്ത്രീകള്‍ അഭിപ്രായം തുറന്നു പറയുന്നത് ഇന്നും സമൂഹത്തിന് അംഗീകരിക്കാനാകുന്നില്ലെന്നും അഭിപ്രായ പറയുന്ന സ്ത്രീകളെ പഴി പറയുകയാണെന്നും ഹിമ ചൂണ്ടികാട്ടി. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഹിമശങ്കറിന്റെ വെളിപ്പെടുത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News