ഇനി യാത്രക്കാര്‍ക്കും ഡ്രസ്സ് കോഡ് ;ഇറുകിയ വസ്ത്രം ധരിക്കുന്നവര്‍ക്ക് ഇനി വിമാന യാത്ര അനുവദിക്കില്ല ;സൗദി എയര്‍ലൈന്‍സിന്റെ മുന്നറിയിപ്പ്

സൗദി :സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി പുതിയ ഡ്രസ്സ് കോഡ് കൊണ്ടുവന്നു. ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ

വസ്ത്രം ധരിക്കുന്നവര്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കില്ലെന്നാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സര്‍വ്വീസായ സൗദി എയര്‍ലൈന്‍സിന്റെ മുന്നറിയിപ്പ് . കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത രീതിയിലായിരിക്കണം വസ്ത്രധാരണം .സ്ത്രികള്‍ കൈകളും കാലുകളും പുറത്ത് കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ , കനം കുറഞ്ഞവ , ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

പുരുഷന്മാര്‍ ഇറുകിയ ഷോട്‌സും ധരിക്കാന്‍ പാടില്ല . സൗദി എയര്‍ലൈന്‍സില്‍ മദ്യം വിളമ്പുന്നതിനും കൈവശം വയ്ക്കുന്നതിനും നിരോധനം ഉണ്ട്. ഏതായാലും സൗദി എയര്‍ലൈന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here