തമിഴകത്ത് രാഷ്ട്രീയ നീക്കങ്ങള്‍ സജീവം; ഒപിഎസ് പക്ഷവും ഇപിഎസ് പക്ഷവും ലയിച്ചേക്കും

ചെന്നൈ; തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഒരുങ്ങുന്നത്. പനീര്‍ സെല്‍വം പക്ഷവും, പളനിസ്വാമി പക്ഷവും ലയനത്തിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും അടുത്തയാഴ്ചയോടെ ലയന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രിയായി പളനിസ്വാമി തുടരുകയും, ഉപമുഖ്യമന്ത്രി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ പനീര്‍ സെല്‍വത്തിനുമെന്ന ഒത്തിതീര്‍പ്പിലേക്കാണ് ഇരു വിഭാഗങ്ങളും നീങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്.

ഇപിഎസ് പക്ഷത്ത് നിന്ന് രണ്ട് മന്ത്രിമാരെ പിന്‍വലിച്ച് ഒപിഎസ് പക്ഷത്ത് നിന്നും പാണ്ഡ്യരാജിനെയും, സെമ്മനൈയേയും, മന്ത്രിമാരാക്കാനും ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. 122 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട് ദിനകരന്‍, 45 അംഗ ഭാരവാഹികളുടെ പട്ടിക കഴിഞ്ഞദിവസം പുറത്തിറത്തിറക്കിയിനെ തുടര്‍ന്നാണ് പനീര്‍സെല്‍വം വിഭാഗം പ്രതിരോധം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ശശികലയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമാണെന്നും, ടിടിവി ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടതല്ലെന്നും വ്യക്തമാക്കി പ്രമേയം പാസ്സാക്കുകയും ചെയ്തു.

ടിടിവി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇപിഎസ് പക്ഷത്തിന്റെ നിലപാട്. ടിടിവി നടത്തിയ നിയമനങ്ങള്‍ അസാധുവാകുമെന്നും പുതിയ ഭാരവാഹികള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇപിഎസ് പക്ഷം വ്യക്തമാക്കി. ശശികലയെയും കുടുംബത്തെയും പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഒപിഎസ് പക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News