കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനുമെതിരെ മുസ്ലിം ലീഗില്‍ പ്രതിഷേധം ശക്തം; പരാതിയുമായി യൂത്ത് ലീഗ്

മലപ്പുറം: മുസ്ലിം ലീഗ് പാര്‍ലമെന്റ് അംഗങ്ങളായ പി കെ കുഞ്ഞലാക്കുട്ടിയും പി വി അബ്ദുള്‍വഹാബും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാതിരുന്നതില്‍ പ്രതിഷേധം. സോഷ്യല്‍മീഡിയ സംഭവം ചര്‍ച്ചയാക്കിയതോടെ കാരണം ബോധ്യപ്പെടുത്താനാവാതെ നേതാക്കള്‍ കുഴങ്ങി. യൂത്ത് ലീഗ് ഇത് സംബന്ധിച്ച് പാണക്കാട് തങ്ങള്‍ക്ക് പരാതി നല്‍കി.
നരേന്ദ്രമോദിയുടെ നേതൃത്വത്ത് ഫാസിസ്റ്റ് സര്‍ക്കാരിനെതിരേ ഐക്യം വാഗ്ദാനം ചെയ്താണ് പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് വോട്ടുതേടിയത്. എന്നാല്‍ ലീഗ് എം പി മാരായ പി കെ കുഞ്ഞാലിക്കട്ടിയും പി വി അബ്ദുല്‍വഹാബും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എത്താതിരുന്നത് ബി ജെ പിയെ പിണക്കാതിരിക്കാനാണെന്നാണ് വിമര്‍ശനം. നേതാക്കള്‍ എയര്‍ ഇന്ത്യ വിമാനം വൈകിയതാണ് കാരണമായി പറഞ്ഞിരുന്നത്.

പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ മട്ടന്നൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരപിച്ചുപോന്നത്. സോഷ്യല്‍മീഡിയകളില്‍ വിമര്‍ശനം രൂക്ഷമായതോടെ മുസ്ലിംലീഗ് പ്രതിരോധത്തിലായി. ഇതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരാതിയുമായി പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളെ സമീപിച്ചു. വരുന്ന പ്രവര്‍ത്തക സമിതിയില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് തങ്ങള്‍ അണികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News