തമിഴും പേശും ഡാ; മുഖ്യമന്ത്രി പിണറായിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

തിരുവനന്തപുരം: ഹിന്ദിക്കു പിന്നാലെ തമിഴിലും ട്വീറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് വാഹനാപകടത്തില്‍ പെടുകയും ശേഷം ആശുപത്രികളുടെ അനാസ്ഥ കാരണം ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്തതിലൂടെ മരണത്തിനു കീഴടങ്ങിയ മുരുകന്റെ കുടുംബത്തോടു ക്ഷമ ചോദിച്ചുകൊണ്ടാണ് പിണറായി തമിഴില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.


മുരുകന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ തമിഴിലെ ആദ്യ ട്വീറ്റ്. ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിവന്നാല്‍ പുതിയ നിയമം നിര്‍മിക്കുമെന്നും മറ്റൊരു തമിഴ് ട്വീറ്റിലൂടെ പിണറായി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ നിയമസഭയിലും മുഖ്യമന്ത്രി മുരുകന്റെ കുടുംബത്തോട് കേരളത്തിനു വേണ്ടി മാപ്പു പറയുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. അതിക്രൂരമായ സംഭവമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും മുഖ്യമന്ത്രിയുടെ തമിഴ് ട്ീറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര ശ്രമങ്ങള്‍ക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ ഹിന്ദിയിലും ഇംഗ്ലിഷിലും പരസ്യം ചെയ്ത പിണറായി സര്‍ക്കാരിന്റെ നടപടി ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനു പിന്നാലെ കേരളം നമ്പര്‍ വണ്‍ എന്ന ക്യാംപെയ്‌നും വൈറലായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ തമിഴ് ട്വീറ്റ് കൂടിയായതോടെ പിണറായിയുടെ മാറ്റ് കൂടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News