തേക്കടിയിലെത്തുന്നവര്‍ക്കായി കെടിഡിസിയുടെ പുതിയ സമ്മാനം; ഇക്കുറി ഓണം ഇരുനില ബോട്ട് യാത്രയ്‌ക്കൊപ്പം

ഇടുക്കി: ആലപ്പുഴയിലെ പ്രാഗ മറൈന്‍ കമ്പനി നിര്‍മിച്ച രണ്ട് നില ബോട്ടാണ് തേക്കടിയിലെത്തിച്ചത്. വിവിധ ഭാഗങ്ങളായി കൊണ്ടുവന്ന ബോട്ട് കൂട്ടിയോജിപ്പിച്ച് നീറ്റിലിറക്കി. ഇപ്പോള്‍ അവസാനവട്ട മിനുക്ക് പണി പുരോഗമിക്കുകയാണ്. ഈ കമ്പനിയുടെ മറ്റൊരു ഇരുനില ബോട്ട് കൂടി ഈസീസണില്‍ തന്നെ കെടിഡിസി തേക്കടിയില്‍എത്തിക്കും. രണ്ട് ബോട്ടുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ കെടിഡിസിയുടെ ബോട്ട് ടിക്കറ്റുകളുടെ എണ്ണം 400 ആയി വര്‍ധിക്കും.
ഇതോടെ ഒരു ദിവസം കെടിഡിസിയുടെ ബോട്ടുകളില്‍ മാത്രം 2000 വിനോദ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. സുരക്ഷാ പരിശോധനകള്‍ പൂര്‍്ത്തിയാക്കി ബോട്ട് ഓണത്തിന് സര്‍വീസ് ആരംഭിക്കും. കൂടതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ തേക്കടി ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരം കച്ചവടക്കാരും.
വനം വകുപ്പിന്റെ ബോട്ടുകള്‍ക്ക് പുറമെയാണ് കെടിഡിസിയുടെ പുതിയ ബോട്ടുകള്‍ വഴി യാത്ര സൗകര്യം വര്‍ധിക്കുന്നത്. ഇരു വകുപ്പുകളുടെയും മൂന്ന് വീതം ബോട്ടുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here