ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യു എ ഇ; ഓവര്‍ ടേക്ക് ചെയ്താലും പണി കിട്ടും

അബുദാബി; വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ച റോഡുകളില്‍ നിയമം ലഘിച്ചാല്‍ ചരക്കു വാഹനങ്ങള്‍ക്കു കനത്ത പിഴയെന്നു അബുദാബി ട്രാഫിക് പൊലീസിന്റെ മുന്നറിയിപ്പ്. 3,000 ദിര്‍ഹം പിഴ ചുമത്തുന്നതിനു പുറമേ നിയമം ലംഘിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പിടിച്ചെടുക്കുകായും ചെയ്യും. പുതിയ ഫെഡറല്‍ ട്രാഫിക് നിയമ പ്രകാരമാണ് ഹെവി വാഹനങ്ങളെ നിരീക്ഷിച്ചു നടപടി സ്വീകരിക്കുന്നത്.
നിയമം ലംഘിച്ചോടുന്ന ചരക്കു വാഹനങ്ങള്‍ക്ക് ഉടന്‍ തന്നെ പിഴ ലഭിക്കും. ലൈസന്‍സ് അധികൃതര്‍ പിടിച്ചെടുക്കുന്ന ദിവസം കണക്കാക്കി ഒരു വര്‍ഷത്തേക്കാണ് ഡ്രൈവര്‍മാര്‍ ക്ക് യു എ ഇ യില്‍ വാഹനമോടിക്കുന്നതിനു വിലക്കുണ്ടാവുക.
വാഹനങ്ങള്‍ വെട്ടിച്ചോടിച്ചാല്‍ ആയിരം ദിര്‍ഹമാണ് പിഴ. ഇതിനുപുറമേ ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്‌ളാക്ക് മാര്‍ക്ക് ചുമത്തുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News