ലോക ഫുട്‌ബോളില്‍ സാംബാ താളം; ബ്രസീല്‍ ഒന്നാം റാങ്കില്‍; ഇന്ത്യ ഏഷ്യയില്‍ 12ാം സ്ഥാനത്ത്

പുതിയ ഫിഫ റാങ്കിങ്ങില്‍ ജര്‍മ്മനിയെ പിന്നിലാക്കി ബ്രസീല്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒരു മാസമായി ഒന്നാം നിരയിലായിരുന്ന ജര്‍മ്മനിയെ പിന്തള്ളിയാണ് ബ്രസീല്‍ ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തുന്നത്. അര്‍ജന്റീന മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തായിരുന്ന പോര്‍ചുഗല്‍ ആറാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

നാലാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിനാണ്. പോളണ്ട് അഞ്ചാം സ്ഥാനത്താണ്. ഒരു സ്ഥാനം വീതം മുന്നേറിയാണ് നാലും അഞ്ചും സ്ഥാനങ്ങള്‍ ഇവര്‍ കരസ്ഥമാക്കിയത്. എന്നാല്‍ 21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിങ്ങിലേക്ക് കഴിഞ്ഞ മാസം എത്തിയിരുന്ന ഇന്ത്യയ്ക്ക് റാങ്കിംഗില്‍ ചെറിയ തിരിച്ചടിയേറ്റു.

പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 97ാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യ ഏറെ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം 171ാം സ്ഥാനത്തായിരുന്നു ഇന്ത്യയാണ് ഇപ്പോള്‍ 97ാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. ഏഷ്യന്‍ ടീമുകളില്‍ ഇന്ത്യ 12ാം സ്ഥാനത്താണ്.

ആദ്യ പത്ത് റാങ്കുകള്‍ ചുവടെ;
1.ബ്രസീല്‍
2.ജര്‍മ്മനി
3.അര്‍ജന്റീന
4.സ്വിറ്റ്‌സര്‍ലന്റ്
5.പോളണ്ട്
6.പോര്‍ചുഗല്‍
7.ചിലി
8.കൊളംബിയ
9.ബെല്‍ജിയം
10.ഫ്രാന്‍സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News