സമയം മെനക്കെടുത്താനാണോ കോടതിയെ സമീപിച്ചത്;കെ സുരേന്ദ്രന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം. സമയം മെനക്കെടുത്താനാണൊ കോടതിയെ സമീപിച്ചതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

160 ഓളം സാക്ഷികളെ വിസ്തരിക്കാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിലര്‍ വിദേശത്താണെന്നും മറ്റ് ചിലര്‍ മരിച്ചു പോയവരാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയവര്‍ കോടതിയില്‍ എത്തി മൊഴി നല്‍കിയിരുന്നു.

വിദേശത്താണെന്ന് പറഞ്ഞവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ആരും വിദേശയാത്ര നടത്തിയിട്ടില്ലെന്ന് വ്യക്തമായി. മറ്റ് ചിലര്‍ക്ക് ഹാജരാകാനായി നോട്ടീസ് അയച്ചെങ്കിലും ആ വിലാസത്തില്‍ അങ്ങനൊരാളില്ലെന്നും കണ്ടെത്തി.

തുടര്‍ന്ന് ഈ സാക്ഷികള്‍ക്ക് വീണ്ടും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News