ഇന്ത്യ ശ്രീലങ്ക അവസാന ടെസ്റ്റിന് നാളെ തുടക്കമാവും

ഇന്ത്യ ശ്രീലങ്ക അവസാന ടെസ്റ്റിന് നാളെ പല്ലെക്കലെ സ്റ്റേഡിയത്തില്‍ തുടക്കമാകും. മൂന്ന് ടെസ്റ്റകളുടെ പരമ്പരയില്‍ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ പരമ്പര നേടിയിട്ടുണ്ട്.  മൂന്നു കളികളും വിജയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ ഒരു കളിയെങ്കിലും ജയിച്ച് അഭിമാനം സംരക്ഷിക്കാന്‍ തന്നെയാകും ശ്രീലങ്ക കളത്തിലിറങ്ങുന്നത്.

ആദ്യ ടെസ്റ്റ് 304 റണ്‍സിനും കൊളംബോ ടെസ്റ്റ് ഇന്നിംഗ്‌സിനും 53 റണ്‍സിനും ജയിച്ച ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ച രവീന്ദ്ര ജഡേജയ്ക്ക് പകരം ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്ണ് ടീമില്‍ ഇടം നേടിയിട്ടുള്ളത്.

നായകന്‍ കോഹ്ലിയുടെ കീഴില്‍ എട്ടു പരമ്പര വിജയങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ടീമിന് പല്ലക്കലെയിലെ ടെസ്റ്റ് കൂടി ജയിച്ചാല്‍ പരമ്പര ക്ലീന്‍ സ്വീപ്പ് എന്ന ഇന്ത്യന്‍ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News